---
title: "മഴക്കാല കെടുതികളെയും ദുരന്തങ്ങളെയും നേരിടാൻ ഒരുങ്ങി കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജ്"
english_title: "Kannur Government Medical College prepares to deal with monsoon disasters and disasters"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/293378/Kannur Government Medical College prepares to deal with monsoon disasters and disasters"
published_at: "2025-05-31T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683acc078a0f4_Screenshot_20250531_145914_Google.jpg"
keywords: []
---

# മഴക്കാല കെടുതികളെയും ദുരന്തങ്ങളെയും നേരിടാൻ ഒരുങ്ങി കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജ്

> **Lead Summary:** സംസ്ഥാനത്ത് അതിതീവ്രമഴ തുടരുന്ന സാഹചര്യത്തിൽ ഉണ്ടായേക്കാവുന്ന പ്രകൃതി ദുരന്തങ്ങൾ മുന്നിൽക്കണ്ട് കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജിൽ റാപ്പിഡ് റെസ്പോൺസ് ടീം രൂപീകരിച്ചു. ഡോക്ടർമാർ, നേഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ, മെഡിക്കൽ -നഴ്സിംഗ് വിദ്യാർത്ഥി വളണ്ടിയർമാർ ഇവരടങ്ങിയവ്യത്യസ്ത ടീമുകളും ദുരന്ത ഘട്ടങ്ങളിൽ ആവശ്യമായ മരുന്നുകളും ഉപകരണങ്ങളും വാഹനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. പ്രകൃതിദുരന്ത മുന്നറിയിപ്പ് ലഭിച്ചാൽ മിനിട്ടുകൾക്കകം സർവ്വസന്നാഹങ്ങളോടെയും പുറപ്പെടാനാവുന്ന വിധത്തിൽ ഒന്നിലധികം ടീമുകൾ തയ്യാറായി കഴിഞ്ഞിട്ടുണ്ട്. അപകടങ്ങളിൽ പെട്ട് ആശുപത്രിയിലെത്തിച്ചേരുന്നവർക്ക് അടിയന്തര ശ്രദ്ധയും ചികിത്സയും ലഭ്യമാക്കുവാനായി 'കോഡ് റെഡ്' എന്ന് സാർവ്വദേശീയമായി അറിയപ്പെടുന്ന ചികിത്സാ ക്രമീകരണങ്ങളും ആശുപത്രിയിൽ ഉടനടി ഏർപ്പെടുത്തുന്നതാണെന്ന് പ്രിൻസിപ്പൽ ഡോ:സൈറു ഫിലിപ്പും സൂപ്രണ്ട് ഡോ: സുദീപും അറിയിച്ചു.

## Article Content

സംസ്ഥാനത്ത് അതിതീവ്രമഴ തുടരുന്ന സാഹചര്യത്തിൽ ഉണ്ടായേക്കാവുന്ന പ്രകൃതി ദുരന്തങ്ങൾ മുന്നിൽക്കണ്ട് കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജിൽ റാപ്പിഡ് റെസ്പോൺസ് ടീം രൂപീകരിച്ചു. ഡോക്ടർമാർ, നേഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ, മെഡിക്കൽ -നഴ്സിംഗ് വിദ്യാർത്ഥി വളണ്ടിയർമാർ ഇവരടങ്ങിയവ്യത്യസ്ത ടീമുകളും ദുരന്ത ഘട്ടങ്ങളിൽ ആവശ്യമായ മരുന്നുകളും ഉപകരണങ്ങളും വാഹനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. പ്രകൃതിദുരന്ത മുന്നറിയിപ്പ് ലഭിച്ചാൽ മിനിട്ടുകൾക്കകം സർവ്വസന്നാഹങ്ങളോടെയും പുറപ്പെടാനാവുന്ന വിധത്തിൽ ഒന്നിലധികം ടീമുകൾ തയ്യാറായി കഴിഞ്ഞിട്ടുണ്ട്. അപകടങ്ങളിൽ പെട്ട് ആശുപത്രിയിലെത്തിച്ചേരുന്നവർക്ക് അടിയന്തര ശ്രദ്ധയും ചികിത്സയും ലഭ്യമാക്കുവാനായി 'കോഡ് റെഡ്' എന്ന് സാർവ്വദേശീയമായി അറിയപ്പെടുന്ന ചികിത്സാ ക്രമീകരണങ്ങളും ആശുപത്രിയിൽ ഉടനടി ഏർപ്പെടുത്തുന്നതാണെന്ന് പ്രിൻസിപ്പൽ ഡോ:സൈറു ഫിലിപ്പും സൂപ്രണ്ട് ഡോ: സുദീപും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/293378/Kannur Government Medical College prepares to deal with monsoon disasters and disasters)